27.1 C
Kollam
Wednesday 16th September, 2026 | 08:47:19 PM
Home News Kerala മാസപ്പടി,സിഎംആർഎൽ എംഡി ശരൺ എസ് കർത്തയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മാസപ്പടി,സിഎംആർഎൽ എംഡി ശരൺ എസ് കർത്തയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി.സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ
സിഎംആർഎൽ എംഡി ശരൺ എസ് കർത്തയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചി സോണൽ ഓഫീസിൽ ഹാജരാകാനാണ് സമൻസ്. ഇതുവരെ ശരൺ ഇളവ് ചോദിച്ചിട്ടില്ല. നിയമനടപടിക്കും പോകാത്ത സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്നാണ് സൂചന.

കമ്പനിയുടെ സാമ്പത്തികയിടപാടുകളുമായി ബന്ധപെട്ട രേഖകൾ അക്കൗണ്ട് വിവരങ്ങൾ, എക്സാലോജിക്കും വീണയുമായും ഉണ്ടാക്കിയ കരാർ ഉൾപ്പെടെയുള്ള രേഖകളും ശരൺ ഹാജരാക്കണം. അന്വേഷണം ആരംഭിച്ച് ആദ്യമായാണ് സിഎംആർഎലിന്റെ മാനേജ്മെന്റ് പ്രതിനിധികളെ ഇഡി ചോദ്യം ചെയ്യുന്നത്. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ചോദ്യം ചെയ്യൽ.
ഇതിന് മുന്നോടിയായി ശേഖരിച്ച തെളിവുകളുടെ പകർപ്പ് എസ്എഫ്ഐഒ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇത് എത്രയും പെട്ടന്ന വാങ്ങിയെടുക്കാനാണ് ഇഡിയുടെ ശ്രമം. ഈ നിർണായക വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും വീണയുടെ ചോദ്യം ചെയ്യൽ.