30 C
Kollam
Tuesday 24th November, 2026 | 04:17:35 PM
Home News Breaking News ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു,കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു,കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

Advertisement

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. യുവതിയേയും കുഞ്ഞിനേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.