26.6 C
Kollam
Saturday 3rd October, 2026 | 02:41:53 AM
Home News Breaking News സത്യപ്രതിജ്ഞ: ‘മൂന്ന് കിലോമീറ്റർ നടന്ന് എത്തി ‘ ചാണ്ടി ഉമ്മൻ വ്യത്യസ്ഥനായി

സത്യപ്രതിജ്ഞ: ‘മൂന്ന് കിലോമീറ്റർ നടന്ന് എത്തി ‘ ചാണ്ടി ഉമ്മൻ വ്യത്യസ്ഥനായി

Advertisement

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മൂന്ന് കിലോമീറ്റർ ദൂരം നടന്നെത്തി ചാണ്ടി ഉമ്മൻ വ്യത്യസ്ഥനായി. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം വ്യത്യസ്ഥത പുലർത്തി വാർത്തകളിൽ ഇടം നേടിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ജാദിനത്തിലും വേറിട്ട കാഴ്ചയായി. അദ്ദേഹത്തിൻ്റെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്ന് എത്തിയത്.15 വർഷം മുമ്പ് ഇതേ ദിവസമാണ് തൻ്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായത്.ഇന്ന് ദ ഉമ്മൻ ചാണ്ടിക്ക് നീതി കിട്ടിയെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.