Home News Breaking News കടുത്ത അതൃപ്തിയിൽ ലത്തീൻ സഭ, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും; പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന...

കടുത്ത അതൃപ്തിയിൽ ലത്തീൻ സഭ, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും; പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് നേതൃത്വം

Advertisement

തിരുവനന്തപുരം: കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും.

Also Read: ‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം’, വീണ്ടും കാടൻ നിയമവുമായി താലിബാൻ

നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്ന് നേതൃത്വം പറയുന്നു. എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രം​ഗത്തെത്തുന്നത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാരാണ് ഉള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here