Home News Breaking News മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ ദീപാദാസ് മുൻഷി കേരളത്തിലേക്ക്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ ദീപാദാസ് മുൻഷി കേരളത്തിലേക്ക്

Advertisement

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. ഇന്ന് വൈകിട്ട് മുന്നേകാലിനു വിമാനത്തിൽ അവർ ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ദീപാദാസ് മുൻഷിയുടെ കേരള സന്ദർശനം. കേരളത്തിലെത്തുന്ന ഇവർ മുസ്ലീം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ദീപാദാസ് മുൻഷിയ്ക്കൊപ്പം നിലവിൽ ഡൽഹിയിലുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും കേരളത്തിലേയ്ക്ക് മടങ്ങും. വൈകിട്ട് ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മറ്റ് ചർച്ചകളെല്ലാം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും സൂചനയുണ്ട്. അതിനിടെ ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here