29.9 C
Kollam
Saturday 5th September, 2026 | 01:37:05 PM
Home News Breaking News പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ യോഗം,യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി

പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ യോഗം,യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി

തൃശൂര്‍.പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ 10.30 ന് യോഗം ചേരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്. എല്ലാവരുമായും കൂടി ആലോചിച്ച് തീരുമാനം. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും

പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. 10 പേർ ഐസിയുരുണ്ട് ചിലരുടെ നില ഗുരുതരം. രണ്ടുപേർ വെന്റിലേറ്ററിൽ സംഭവ സ്ഥലത്തു നിന്നും ഇപ്പോൾ ഒരു മൃതശരീരം കൂടി കണ്ടെത്തി.

ആകെ വെടിക്കെട്ട് പുരയിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ആകെ 14 പേരെ ആശുപത്രിയിൽ എത്തിച്ചു ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. രണ്ട് മൂന്നുപേർ രക്ഷപ്പെട്ടിട്ടുണ്ട്

അവർക്കും ആകെ എത്ര പേരുണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി ദേവസത്തിലെ ആഘോഷ കമ്മിറ്റി അംഗങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് സെക്രട്ടറി ഗിരീഷ് വ്യക്തമാക്കി. ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളാണ് മുണ്ടത്തിക്കോട് എത്തിയത്. അതിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചന്നും ദേവസ്വം സെക്രട്ടറി. സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകും

ദേശത്തെ ആളുകളുമായി ചർച്ച നടത്തും. മറ്റുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ല.

അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പോലും കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തിൽ പാറമേക്കാവ് ദേവസ്വം ചർച്ച ചെയ്തിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു.

സർക്കാരുമായി ചർച്ച ചെയ്ത് ജനവികാരവും ആചാരപരമായ കാര്യങ്ങളും കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദുരന്തത്തിൽ താനും പാറമേക്കാവ് ദേവസ്വവും നടുക്കത്തിലാണ്

മരിച്ചവരുടെയും അപകടത്തില്പെട്ടവരുടെയും കുടുംബത്തിനൊപ്പം നിൽക്കും, എല്ലാവിധ പിന്തുണയും നൽകും.ദുരന്തത്തിന് ഇരയായവർക്ക് പാറമേക്കാവ് ദേവസ്വം അനുശോചനം രേഖപ്പെടുത്തുന്നതായും ജി രാജേഷ്.