Home News Breaking News ലോൺ ആപ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

ലോൺ ആപ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

Advertisement

കണ്ണൂര്‍.ലോൺ ആപ് ഭീഷണിക്ക് പിന്നാലെ വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ പയ്യന്നൂരിൽ നിന്നും കണ്ടെത്തി

ട്രയിൻ യാത്രക്കിടെ വിഷ്ണു പ്രകാശ് തന്നെയാണ് താൻ പയ്യന്നൂരിലുണ്ടെന്ന് ബന്ധുവിനെ വിളിച്ചറിയിച്ചത്. വിഷ്ണു പ്രകാശിനെ വടകര സ്‌റ്റേഷനിലെത്തിച്ച് പൊലീസ് മൊഴിയെടുത്തു.

നീണ്ട എട്ടു ദിവസം നാടിനെ മുഴ്‍മുനയിലാക്കിയാണ് വിഷ്‌ണു പ്രകാശ്
എന്തു പറ്റി ? എല്ലാവരും ചോദിച്ച ചോദ്യത്തിന്
ഉത്തരം കിട്ടിയത് ഇന്ന് രാവിലെ പതിനൊന്നരയോടെ. ട്രയിൻ യാത്രക്കിടെ വിഷ്ണു പ്രകാശ് തന്നെ ബന്ധുവിനെ ഫോണിൽ വിളിച്ചറിയിച്ചു. പയ്യന്നൂരിൽ റയിൽ വേ സ്‌റ്റേഷനിലെത്തിയെന്ന്

പിന്നാലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്ന വീട്ടുകാരും ബന്ധുക്കളും പൊലീസും എല്ലാവരും പയ്യന്നൂർ റയിൽവേ സ്‌റ്റേഷനിലെത്തി വിഷ്ണുവിനെ ഒപ്പം കൂട്ടി
വടകര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു ആപ് ലോൺ മാഫിയയുടെ ചതിയും ഭീഷണിയും നേരിട്ട അപമാനവും
വിഷ്ണു പ്രകാശ് മൊഴിയായി പൊലീസിന് നൽകി ലോൺ എടുത്തത് എംപോക്കറ്റ് എന്ന ലോൺ ആപ്പിൽ നിന്ന്

വായ്പ്പയെടുത്തത് 10,000 രൂപ. 22000 രൂപ ആപ്പിൽ തിരിച്ചടച്ചു. എന്നിട്ടും കുടിശികയെന്ന് പറഞ്ഞ് ലോൺ ആപ് മാഫിയ ഭീഷണി പെടുത്തി. മോർഫ് ചെയ്ത സ്ക്രീൻഷോട്ടുകൾ അടക്കം പ്രചരിപ്പിച്ചു. ഇതെല്ലാമുണ്ടാക്കിയ മാനസിക സംഘർഷമാണ് നാടുവിടാൻ കാരണമെന്ന് വിഷ്ണു പ്രകാശ് പൊലീസിന് മൊഴി നൽകി

ലോൺ ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിൻ്റെ ഫോൺ നഷ്ടപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. ഇതിനിടെ
ബ്ലേഡ്മാഫിയ സംഘത്തിൻ്റെ ഭീഷണിയും വിഷ്ണുവിന് ഉണ്ടായിട്ടുണ്ട്
ഇതടക്കം എല്ലാ സാമ്പത്തിക ഇടപാടുകളും വിശമായി അന്വേഷിക്കാനാണ് വടകര പൊലീസിൻ്റെ തീരുമാനം
വിഷയത്തിൽ മാസസിക പ്രയാസം വിട്ടുമാറിയിട്ടില്ലെന്നറിയിച്ച വിഷ്‌ണു പ്രകാശും വീട്ടുകാരും മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here