Home News Breaking News തിരുവനന്തപുരം നെട്ടയത്ത് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം ;ഒരു പോലീസുകാരന് പരിക്ക്, വട്ടിയൂർക്കാവ് പോലീസ്...

തിരുവനന്തപുരം നെട്ടയത്ത് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം ;ഒരു പോലീസുകാരന് പരിക്ക്, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്

Advertisement

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ആർഎസ്എസ് പ്രർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. വട്ടിയൂർകാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.ബി ജെ പി പ്രവർത്തകർ രാത്രി 11.15 ഓടെ വട്ടിയൂർകാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

നെട്ടയം മലമുകൾ സ്വദേശികളും ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്.

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങിവരവെ ഞായർ പകൽ ഒന്നോടെ സുനിലിനെ ബിനുവിന്റെ നേതൃത്വത്തിൽ ആർഎസ്‌എസ്‌ സംഘം മലമുകളിൽ തടഞ്ഞുനിർത്തി മർദിച്ചു. മണികണ്ഠേശ്വരം സ്വദേശികളായ അനിൽകുമാർ, സുധി, അനന്ദു, ഗോവിന്ദ്, അഖിൽ, അജി എന്നിവർ ചേർന്നാണ് മർദിച്ചത്. സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകിട്ട്‌ 7.30ഓടെ വീണ്ടും വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആർഎസ്എസ് പ്രവർത്തകർ മണലയത്ത് സംഘടിച്ചു. ഇത് ചോദ്യം ചെയ്ത പ്രദേശവാസികളുമായി സംഘഷമുണ്ടാകുകയായിരുന്നു.
സംഘർഷത്തിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി. കല്ലേറിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സിപിഒ ദീപുവിന് പരിക്കേറ്റു. ദീപുവിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മരത്തിൻ്റെ പേരിൽ നടന്ന തർക്കമാണ് കൂട്ടത്തല്ലിലും പോലീസ് നടപടിയിലേക്കും എത്തിയത്. ഒരു ബിജെപി പ്രവർത്തകയ്ക്ക് നേരെ നഗ്നതാപ്രദർശനമുണ്ടായെന്നും അത് ചോദ്യം ചെയ്യാൻ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.പ്രശ്നം പരിഹരിക്കാൻ എത്തിയ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ രാത്രി 11.15 ഓടെ വട്ടിയൂർകാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വട്ടിയൂർകാവ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here