25.2 C
Kollam
Wednesday 22nd July, 2026 | 09:02:57 AM
Home News Breaking News സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ

സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ

സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ രൂപരേഖ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്യും. മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ. സുരേഷിനൊപ്പമാണ് അൻവർ മാധ്യമങ്ങളെ കണ്ടത്.

ധർമ്മടത്ത് പിണറായി വിജയൻ തോറ്റാലും അത്ഭുതപ്പെടാനില്ല. ജയിച്ചാൽ തന്നെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായിരിക്കും. ബേപ്പൂരിൽ മുഹമ്മദ് റിയാസ് തോറ്റു കഴിഞ്ഞു. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്.

ഭരണത്തിൽ മരുമകനാണോ അതോ പിണറായിയാണോ പ്രതിപക്ഷ നേതാവാകേണ്ടതെന്ന് സി.പി.എം ചർച്ച ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ ഉയർത്തിയ രാഷ്ട്രീയം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും സ്ഥാനാർത്ഥി എ. സുരേഷ് കൂട്ടിച്ചേർത്തു.