27.5 C
Kollam
Sunday 18th October, 2026 | 11:41:59 PM
Home News Breaking News അദിനാൻ നടത്തിയ മോഷണം നസ്രീന വീട്ടില്‍ അറിയിച്ചതിലെ വൈരാഗ്യം കൊലപാതകത്തിലെത്തി

അദിനാൻ നടത്തിയ മോഷണം നസ്രീന വീട്ടില്‍ അറിയിച്ചതിലെ വൈരാഗ്യം കൊലപാതകത്തിലെത്തി

കോഴിക്കോട് .മൂഴിക്കലില് കൊല്ലപ്പെട്ട നസ്രീനയുടെ ഖബറടക്കം ഇന്ന് നടക്കും. വിദേശത്തുള്ള പിതാവ് എത്തിയശേഷമാകും ഖബറടക്കം. മാതൃസഹോദരിയുടെ മകന് അദിനാനാണ് നസ്രീനെ കൊലപ്പെടുത്തിയത്. അദിനാന്റെ മൃതദേഹം ഇന്നലെ ഖബറടക്കി. ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല് മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

അദിനാന്റെ മുഖത്ത് സെലോടേപ്പ് ചുറ്റിയത് ദുരൂഹത ഉണർത്തി. എന്നാല് ഇത് സ്വയം ചെയ്തത് തന്നെയെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുൻപ് വിട്ടീല് അദിനാൻ നടത്തിയ മോഷണം നസ്രീന വീട്ടില് അറിയിച്ചു. ഇതോടെ മാതാവിന്റെ തറവാട്ടില് നിന്ന് പുറത്താക്കപ്പെട്ട അദിനാന് നസ്രീനയോട് വൈരാഗ്യമായി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

രാത്രി വീടിനകത്തു കയറിയ അദിനാൻ കട്ടിലിനടിയില് ഒളിച്ചിരിക്കുകയായിരുന്നു.രാത്രി 10 മണി വരെ അടുക്കളയുടെ ഭാഗത്തെ വാതില്‍ കുറ്റിയിടില്ല എന്നു മനസ്സിലാക്കിയ അദ്‌നാന്‍ എട്ടു മണിയോടെ വീടിനകത്തു പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് വിവരം. സഹോദരിമാരുടെ മക്കളാണ് അദ്‌നാനും നസ്രിനയും. പുലർച്ചെയോടെയാണ് കൊല നടത്തിയത്. കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ വീടുകളിലെയും സിസി ടിവി പൊലീസ് പരിശോധിക്കുന്നുണ്ട്.