വയോധികയുടെ മരണം,അയൽവാസി പിടിയിൽ
തൃശ്ശൂർ. ദേശമംഗലം കടകശ്ശേരിയിലെ വയോധികയുടെ മരണം. അയൽവാസി പോലീസ് പിടിയിൽ. തച്ചുകുന്ന് തച്ചോത്ത് വീട്ടിൽ 72 വയസ്സുള്ള സഫിയയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവ് പിടിയിലായത്. അയൽവാസി 28 വയസ്സുള്ള ശരത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം ശരത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് ഒറ്റയ്ക്ക് താമസിക്കുന്ന സഫിയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചെറുതുരുത്തി പോലീസ് ആണ് സംഭവം അന്വേഷിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed