30.1 C
Kollam
Thursday 8th October, 2026 | 10:38:03 AM
Home News Breaking News കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്,Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്,Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം.ഇത്തവണ മികച്ച റിസൾട്ട്‌ നേടി Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി. ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു. റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകും

ലീഗ് മികച്ച വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലായിടത്തും നല്ല മത്സരം. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്ന പണി ആണ് ഇവിടെ ചെയ്യുന്നത്. അത് ഇവിടെ ക്ലച്ച് പിടിക്കില്ല

അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കും പിന്നെ ക്ലോസ് ആകും എന്ന നില വരുന്നത്. ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ: