29.5 C
Kollam
Monday 23rd November, 2026 | 11:54:38 AM
Home News Kerala പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു

പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു

Advertisement

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം.

വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടേയും പേര് രാഹുല്‍ എന്നാണെന്നാണ് പ്രാഥമിക വിവരം.

സ്ഫോടനത്തില്‍ സമീപത്തെ അഞ്ചു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണ് എന്നാണ് സൂചന. കുന്നമംഗലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.