26.5 C
Kollam
Saturday 3rd October, 2026 | 05:52:27 AM
Home News Kerala ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം… ഗൺമാന് പരിക്ക്

ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം… ഗൺമാന് പരിക്ക്

Advertisement

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു.
ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

Also Read:

ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വണ്ടൂര്‍ ചെള്ളിതോട് വച്ച് രാത്രിയോടെയാണ് സംഭവം. എ.പി. അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂര്‍. ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗണ്‍മാന് മര്‍ദനമേറ്റത്.