Home News Breaking News ക്രൈസ്തവ ദേവാലയങ്ങളിൽ ദു:ഖവെള്ളി ശുശ്രൂഷകൾ തുടങ്ങി

ക്രൈസ്തവ ദേവാലയങ്ങളിൽ ദു:ഖവെള്ളി ശുശ്രൂഷകൾ തുടങ്ങി

Advertisement

കൊച്ചി:യേശുക്രിസ്‌തുവിൻ്റെ പീഢാനുഭവത്തിൻ്റെയും കുരിശ് മരണത്തിൻ്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ ദേവയലളിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ തുടങ്ങി.
കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്റെ വഴി. രാത്രി നഗരി കാണിക്കൽ പ്രദക്ഷിണത്തിന് ശേഷം കബറടക്ക ശുശ്രൂഷ നടക്കും. എറണാകുളം സെൻ്റ് ഫ്രാൻസീസ് അസിസീ കത്തിഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്താ ജോസഫ് കളത്തിപ്പറമ്പിലിൻ്റെ കാർമ്മികത്വത്തിലാണ് ശുശ്രൂഷകൾ. വല്ലാർപാടം ബസിലിക്കയിൽ വൈകീട്ട് ഏഴിന് പരമ്പരാഗത ചടങ്ങുകളോടെയാണ് ദുഃഖവെള്ളി ആചരണം.
പളളിക്കര സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രലിൽ
ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക ബാവയുടെ കാർമ്മികത്വത്തിൽ ശുശ്രൂഷ നടക്കും.

Advertisement