Home News Kerala വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒന്‍പത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു

വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒന്‍പത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു

Advertisement

വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒന്‍പത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അശ്രുപത്രിയിലേക്ക് മാറ്റും. കാണാതായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് വിയറ്റ്‌നാമിലെ നിന്നുള്ള കപ്പലിടിച്ചത്. കൊല്ലത്തുനിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പകല്‍ 11 മണിക്കാണ് സംഭവം. രാത്രിയില്‍ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിയറ്റ്‌നാം കപ്പലിലെ ജീവനക്കാരാണ് ബോട്ടിലെ ഒന്‍പത് പേരെയും രക്ഷപ്പെടുത്തിയത്. പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ എത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്.
രക്ഷപ്പെടുത്തിയ ഒന്‍പത് പേരില്‍ ബോട്ടിന്റെ സ്രാങ്ക് ബൈജു ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. ബൈജുവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കുളച്ചല്‍ സ്വദേശികളായ അച്ഛനെയും മകനെയും ആണ് കാണാതായത്. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു കോടിയോളം രൂപ നഷ്ടമുണ്ടായതാണ് ബോട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്.

Advertisement