25.8 C
Kollam
Thursday 22nd October, 2026 | 09:35:03 PM
Home News Kerala ശബരിമല സ്വര്‍ണക്കൊള്ള; കെ.പി.ശങ്കരദാസിന് ജാമ്യമില്ല…. രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി.ശങ്കരദാസിന് ജാമ്യമില്ല…. രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസ് സമര്‍പ്പിച്ച രണ്ട് ജാമ്യഹര്‍ജികളും വിജിലന്‍സ് കോടതി തള്ളി. കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കരദാസ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.