29.5 C
Kollam
Monday 7th September, 2026 | 07:14:13 PM
Home News Kerala തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. സ്വരാജ് മത്സരിക്കില്ലെന്ന് സിപിഎം

തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. സ്വരാജ് മത്സരിക്കില്ലെന്ന് സിപിഎം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനമെന്നാണ് വിവരങ്ങൾ.

കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും.

എറണാകുളത്തും തൃക്കാക്കരയിലും സിപിഎം പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.