28.8 C
Kollam
Saturday 10th October, 2026 | 04:50:44 PM
Home News Breaking News തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ്

തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പത്തുപേരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തത്. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിന്‍ എന്നിവരും കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെരിരെയുമാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

വധശ്രമം, കലാപം സൃഷ്ടിക്കല്‍, അന്യായമായി കൂട്ടം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും ചികിത്സ തേടി

കാപ്പ പ്രതി പ്രവീണ്‍ പ്രസന്നന്‍, മണ്ണാറശ്ശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മില്‍ മഹാദേവിക്കാട് കെടിഡിസി ബിയര്‍ പാര്‍ലറില്‍ വെച്ച് വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് നടന്നത്.