30.9 C
Kollam
Monday 28th September, 2026 | 03:28:25 PM
Home News Kerala വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍… 10 ലിറ്റര്‍...

വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍… 10 ലിറ്റര്‍ പെട്രോള്‍ തലയിലൂടെ ഒഴിച്ചു

പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍. പെരുന്നാട് സ്വദേശി അനില്‍കുമാറാണ് ഭീഷണി മുഴക്കിയത്.
ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ തലയിലൂടെ പെട്രോളൊഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. പത്തനംതിട്ട പെരുനാടാണ് സംഭവം.
10 ലിറ്റര്‍ പെട്രോളാണ് അനില്‍കുമാര്‍ തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവന്‍ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.