29.7 C
Kollam
Sunday 11th October, 2026 | 02:15:54 PM
Home News Kerala കമിതാക്കളെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കമിതാക്കളെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു.