26.4 C
Kollam
Friday 21st August, 2026 | 09:38:51 AM
Home News Kerala സ്വർണവില വീണ്ടും തിരിച്ചു കയറി

സ്വർണവില വീണ്ടും തിരിച്ചു കയറി

സംസ്ഥാനത്ത് സ്വർണവില തിരിച്ചു കയറി. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില.


മൂന്നു ദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ബുധനാഴ്ച ഒടുവിൽ രേഖപ്പെടുത്തിയ വില.