27.7 C
Kollam
Tuesday 27th October, 2026 | 08:07:43 PM
Home News Breaking News തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ

Advertisement

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്‌ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പൊലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരിൽ വച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കുണ്ട്. എന്നാൽ ഇത് സാരമുള്ളതല്ല.