24.7 C
Kollam
Saturday 8th August, 2026 | 09:59:10 AM
Home News Breaking News നവീൻ ബാബു കേസ് അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി കെ രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായതിൽ...

നവീൻ ബാബു കേസ് അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി കെ രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായതിൽ വ്യാപക വിമർശനം

കണ്ണൂർ. ADM നവീൻ ബാബു കേസ് അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി കെ രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായതിൽ വ്യാപക വിമർശനം.. കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്ന് ജനവിധി തേടും…രണ്ടുമാസം മുൻപാണ് ടി കെ രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.സ്ഥാനാർത്ഥിത്വത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നവീൻ ബാബുവിൻ്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളും ശരിവയ്ക്കുന്ന സംഭവമാണിത്. നവീൻബാബുവിൻ്റെ കുടുംബം താമസിക്കുന്ന പത്തനം തിട്ടയിലും ഈ സംഭവം പ്രധാന വിഷയമായി ഉയരും .

ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതികൾ നിരാകരിച്ചതോടെ കെട്ടടങ്ങിയ പ്രശ്നം ഇലക്ഷനിൽ ഊതി കത്തിച്ച പാർട്ടി നിലപാടിലും വിമർശനമുയരുന്നുണ്ട്.

ADM നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രതിയായ കേസിൽ മേൽനോട്ട ചുമതലയായിരുന്നു കണ്ണൂർ എസിപിയായ ടി കെ രത്നകുമാർ.
കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ രണ്ടുമാസം മുൻപാണ് രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വo.ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നാണ് രത്നകുമാർ മത്സരിക്കുക.സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് രംഗത്ത് എത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയായെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്.

കേസിൽ പോലീസിൻ്റെ ഇടപെടലിനെതിരെ നേരത്തെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.അന്വേഷണത്തിൽ അട്ടിമറിയുണ്ടെന്നായിരുന്നു ആരോപണം..അതിനിടെയാണ്, കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ CPM സ്ഥാനാർത്ഥിയാകുന്നത്.