27 C
Kollam
Monday 14th September, 2026 | 11:13:19 PM
Home News Kerala ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്.
ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.