കമ്പത്തും ആനക്കമ്പം,അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ആരാധകരെ നേടുന്നു

കമ്പം . കമ്പത്തെ ഒന്ന് പ്രകമ്പനം കൊള്ളിച്ചെങ്കിലും അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ആരാധകരെ നേടുകയാണ്. ഷണ്മുഖ നദീ തീരത്ത് ചുറ്റിക്കറങ്ങി വനംവകുപ്പിനെ കളിപ്പിക്കുന്ന അരിക്കൊമ്പൻ കാട്ടാനയെപ്പറ്റി നാട്ടുകാര്‍ക്ക് പരാതികളില്ല.

കണ്ണില്‍കാണുന്ന ജീവനുള്ള എന്തിനെയും ആക്രമിക്കുന്ന കാട്ടാനകള്‍ക്കിടയില്‍ അസാമാന്യ കരുത്തുണ്ടെങ്കിലും അക്രമം നടത്തിയുള്ള ശീലമല്ല ആന പ്രകടിപ്പിക്കുന്നത്. ആന മൂലം ഒരാള്‍ മരിച്ചെങ്കിലും ആളെ ആന ആക്രമിച്ചു കൊലപ്പെടുത്തിയതല്ല എന്നതിനാല്‍ ജനത്തിന് അരിക്കൊമ്പനോട് വിരോധമില്ല. പായുമ്പോള്‍ കടത്തിണ്ണയില്‍പെട്ടുപോയ വയോധികയെ ഒന്നു നോക്കി അവഗണിച്ചുപോകുന്ന അരിക്കൊമ്പന്‍ തമിഴരുടെ മനം കവര്‍ന്നിട്ടുണ്ട്.

. ജിപിഎസ് സിഗ്നൽ അവസാനം ലഭിക്കുമ്പോൾ ഷണ്മുഖ നദി അണക്കെട്ടിലേക്ക് സഞ്ചരിക്കുകയാണ്. കൊമ്പൻ. സാധുവായ കാട്ടാനയാണെന്നും, പ്രകോപിപ്പിച്ചാൽ മാത്രമേ ആക്രമിക്കുവെന്നും തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി പെരിയ സ്വാമി പറഞ്ഞു.

മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ കമ്പത്തെ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരികൊമ്പൻ. ഇന്നലെ പുലർച്ചെ മുതൽ പൂശാനംപെട്ടി വനത്തിനുള്ളിലാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കു വെടി വെക്കാനാണ് തീരുമാനം. അതേസമയം ദൗത്യം തുടരുമെന്ന് കുമളിയിലെത്തിയ തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ സാമി പറഞ്ഞു.

നാലുദിവസമായി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളിലെ തോട്ടത്തിൽനിന്ന് വാഴ പറിച്ച് തിന്നിരുന്നു. കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകട്ടൽ. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Advertisement