കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍. ദേവാലക്ക് അടുത്ത് ദേവഗിരി എസ്റ്റേറ്റിന് സമീപം കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പെട്ടിക്കട നടത്തിവരുന്ന ഹനീഫ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. എസ്റ്റേറ്റിനടുത്തുള്ള കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുമ്പില്‍ പെട്ടത്. ഏറെനേരം കഴിഞ്ഞിട്ടും ഹനീഫയെ കാണാതിരുന്നതോടെ ബന്ധുക്കളും അയല്‍വാസികളും തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.  തുടര്‍ന്ന് വനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.  മൂന്നാഴ്ചയ്ക്കിടെ ഗൂഡല്ലൂരും പരിസരപ്രദേശത്തുമായി നാലാമത്തെ കാട്ടാന ആക്രമണ മരണമാണിത്

Advertisement