കേരളത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത.നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് . അതേ സമയം സംസ്ഥാനത്ത് താപനില ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ്,എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും   ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement