പനത്തടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു

കാസർകോട് . പനത്തടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. മൊട്ടയംകൊച്ചി കോളനിയിലെ ഉണ്ണിക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ മരുതോം  വനത്തിൽ വെള്ളം എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം… ഉണ്ണിയുടെ വീട്ടിലേക്ക് വെള്ളം എത്തിക്കുന്നത് വനത്തിൽ സ്ഥാപിച്ച പൈപ്പ് വഴിയാണ്. പൈപ്പിന്റെ കേടുപാടുകൾ തീർക്കുന്നതിനായി വനത്തിൽ പോയി തിരിച്ചു വരുമ്പോഴാണ് ആന ആക്രമിച്ചത്. ഉടൻ സമീപത്ത് ജോലി ചെയ്തിരുന്ന ടാപ്പിംഗ് തൊഴിലാളി ഉണ്ണിയെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ
പരുക്ക് ഗുരുതരമല്ല

Advertisement