ഡിവൈഡറിൽ ഇടിച്ച് വാഹനം മറിഞ്ഞ് ഒരു മരണം

Advertisement

പാലക്കാട്. കണ്ണന്നൂരിൽ കൊടൈക്കനാൽ സ്വദേശികൾ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. തങ്കമുത്തുവിന്റെ ഭാര്യ,മകൻ,സഹോദരി എന്നിവർ അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. തങ്കമുത്തുവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement