ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

Advertisement

കൊട്ടാരക്കര:നെല്ലിക്കുന്നം കൊച്ചാലുംമൂട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രികൻ മരിച്ചു.കൊച്ചാലുംമൂട് തിരുവാതിരയിൽ മധുസൂദനൻ പിള്ള (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം.കൊട്ടാരക്കര പാരിപ്പള്ളി റൂട്ടിൽ വന്ന തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കൊച്ചാലുംമൂട് ജംഗ്ഷന് സമീപത്താണ് സംഭവം. കൊട്ടാരക്കര മുനിസിപ്പൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഐഎം തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി അംഗവുമാണ് മധുസൂദനൻ പിള്ള. ഭാര്യ :സിന്ധു
മക്കൾ : കൃഷ്ണ പ്രിയ, ദേവികൃഷ്ണ

Advertisement