പുഴയിൽ കുളിക്കാൻ ഇറങ്ങിയ17കാരന് മുതലയുടെ കടിയേറ്റു

പൊള്ളാച്ചി. വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു. മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയിയെ ആണ് മുതല കടിച്ചത്. ഗുരുതരമായി പരിക്കേറ്റ അജയിയെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു വൈകുന്നേരം പുഴയിൽ കുളിക്കുന്നതിനിടെ മുതല കാലിൽ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണ് യുവാവിനെ രക്ഷിച്ചത്. ഇരുകാലുകൾക്കും സാരമായി പരിക്കേറ്റ അജയിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതോടെയാണ് പൊള്ളാച്ചിയിലേക്ക് മാറ്റിയത്.

Advertisement