കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

പത്തനംതിട്ട തുലാപ്പള്ളി കണമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു .ഇന്ന് രാവിലെയാണ് മൃതദേഹം കണമലയിലെ വീട്ടിലേക്ക് എത്തിച്ചത് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു .തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത് . കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപ സര്‍ക്കാര്‍ കഴിഞ്ഞദിവസം തന്നെ ബിജു മാത്യുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.

Advertisement