ആന്റോ ആന്റണിയും, അനില്‍ കെ. ആന്റണിയും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും, എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. രണ്ടു സ്ഥാനാര്‍ഥികളും
മൂന്ന് സെറ്റ് പത്രികകള്‍ വീതമാണ് ജില്ലാകളക്ടര്‍ എസ്. പ്രേംകൃഷ്ണന് സമര്‍പ്പിച്ചത്.
ആന്റോ ആന്റണിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഫ്രൊ. സതീശന്‍ കൊച്ചുപറമ്പില്‍ ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുള്‍ റഹ്മാന്‍ എന്നിവരും അനില്‍ കെ. ആന്റണിക്കൊപ്പം കരമന ജയന്‍ ബി.ജെ..പി സ്റ്റേറ്റ് സെക്രട്ടറി, വി.എ സൂരജ് ബി.ജെ.പി ജില്ലാ പ്രസിഡന്റ്,ഡോ. എ.വി ആനന്ദരാജ് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്, അഡ്വ.വി.ആര്‍ ഹരി, ലീഗല്‍ സെല്‍ കണ്‍വീനര്‍ എന്നിവരും എത്തിയിരുന്നു. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും നല്‍കി.

Advertisement