കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

കോഴിക്കോട് പെരുവണ്ണാമുഴിയിൽ കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരു കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ്‌ കാറിന് നേരെ കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Advertisement