ഇന്ന് ദേശീയ ബഹിരാകാശദിനം

Advertisement

ന്യൂഡെല്‍ഹി. രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു.
ചന്ദ്രനിൽ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഒാർമ്മ പുതുക്കാനാണ് ആഘോഷ പരിപാടികൾ.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതി ദൗപതി മുർമു മുഖ്യാതിഥി ആകും. P ചന്ദ്രയാൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചp ശാസ്ത്രജ്ഞർ അടക്കമുള്ളവരെ യോഗത്തിൽ ആദരിക്കും.
2028ലാണ് രാജ്യത്തിന്റെ അടുത്ത ചാന്ദ്രദൗത്യം.
2023 ആഗസ്റ്റ് 23നാണ് ഐ.എസ്.ആർ.ഒ.യുടെ ചന്ദ്രയാൻ – 3ലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ലാൻഡറിലെ വിജ്ഞാൻ റോവർ ചന്ദ്രന്റെ മണ്ണിൽ സഞ്ചരിച്ചു. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ദക്ഷിണധ്രുവത്തിലെ കാന്തിക സങ്കീർണ്ണതകൾ അതിജീവിച്ചത് സാങ്കേതിക മേൻമയായി ലോകം അംഗീകരിച്ചു. ചെലവുകുറഞ്ഞ ഗ്രഹാന്തരയാത്രയ്ക്കൊപ്പം ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി. ചന്ദ്രനിൽ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേര് നൽകിയത്. ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയിൽ ഇവിടെ ഇന്ത്യയ്ക്ക് മേൽക്കോയ്‌മയും ലഭിച്ചു. ചന്ദ്രനിൽ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യം.