ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട തെള്ളിയൂര്‍ ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഉത്തരവ് ആഭ്യന്തര വകുപ്പ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി .നിലവില്‍ 121 എഫ്‌ഐആറുകള്‍ ആണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .ഏതാണ്ട് ആയിരം കോടിയിലധികം രൂപ നിക്ഷേപകരില്‍ തട്ടിയെടുത്ത് ഉടമകളായ ഗോപാലകൃഷ്ണന്‍ നായരും , മകന്‍ ഗോവിന്ദും അടക്കമുള്ള പ്രതികള്‍ മുങ്ങുകയായിരുന്നു. ഇരുവരും പിന്നീട് പൊലീസില്‍ കീഴടങ്ങി .എന്നാല്‍ ഗോപാലകൃഷ്ണന്‍ നായരുടെയും , ഗോവിന്ദന്റെയും ഭാര്യമാര്‍ ഇപ്പോഴും ഒളിവിലാണ് . അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി കേസ് അന്വേഷണം ഏറ്റെടുക്കും.

Advertisement