അവന്‍ വീണ്ടും വരുന്നു

ഇടുക്കി. അരിക്കൊമ്പന്‍ വീണ്ടും കേരള അതിർത്തിക്കടുത്തെന്ന് വനം വകുപ്പ്. ഏറ്റവും ഒടുവിൽ ലഭിച്ച റേഡിയോ കോളർ ലൊക്കേഷൻ അനുസരിച്ച് കേരളത്തിൽ നിന്നും 18 അകലെയാണ് അരിക്കെബനുള്ളത്.ആനയുടെ സഞ്ചാര പാത വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്.

ആന ചെരിഞ്ഞെന്ന വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് റേഡിയോ കോളർ വിശദാംശങ്ങൾ വനം വകുപ്പ് പുറത്തുവിട്ടത്. ഏറ്റവും ഒടുവിൽ ലഭിച്ച ലൊക്കേഷൻ അനുസരിച്ച് ആന കേരളത്തിൽ നിന്ന് 18 കിലോമീറ്റർ അകലെ തമിഴ്നാട് വനാതിർത്തിയിലാണ്.
ആനയുടെ സഞ്ചാര പാത നിരീക്ഷിച്ച് വരുന്നതായും. ആന കേരളത്തിലെ ജനവാസ മേഖലയിലേക്ക് എത്താൻ സാധ്യതയില്ലെന്നുമാണ് വനം വകുപ്പിന്റെ വിലയിരുത്തൽ

Advertisement