ഭാരതത്തിൻറെ ബഹുസ്വരതയും സാമൂഹ്യനീതിയും ദേശീയ വിദ്യാഭ്യാസ നയം ഉറപ്പാക്കും -ജോബി ബാലകൃഷ്ണൻ

കൊല്ലം .വൈദേശിക ആധിപത്യത്തിന്റെ നിറങ്ങൾ തുടച്ചുമാറ്റി സാമൂഹ്യനീതിയുടെയും ബഹുസ്വരതയുടെയും സ്വതന്ത്രമായ ആവിഷ്കാരത്തിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന് എൻ സി റ്റി ഇ ജനറൽ കൗൺസിൽ അംഗവുംഎൻ സി ഇ ആർ ടി പാഠപുസ്തക സമിതി അംഗവുമായ ജോബി ബാലകൃഷ്ണൻ.ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ല സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന് ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.എന്നാൽ ജനതയുടെ മേൽ അടിച്ചേൽപ്പിച്ച പരിഷ്കൃതം എന്ന് തോന്നിപ്പിക്കുന്ന വിദ്യാഭ്യാസ നയത്തിലൂടെ ഭാരതീയൻ അവൻറെ സ്വത്വം മറന്നിരിക്കുന്നു.വൈജ്ഞാനിക കേന്ദ്രം ആയിരുന്ന ഭാരതത്തെ തിരിച്ചു കൊണ്ടുവരാൻ അതിനുതകുന്ന ഒരു വിദ്യാഭ്യാസ നയത്തിലൂടെയേ കഴിയൂ.

      ഏകീകൃതമായ ഒരു പഠനബോധന ചട്ടക്കൂട് കൃത്യമായി പരിശീലനം ലഭിച്ച അധ്യാപകരിലൂടെ പകർന്നു കിട്ടുമ്പോഴാണ് വികസിത ഭാരതം എന്ന ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാൻ കഴിയുന്നത്.ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനതയുള്ള രാജ്യമായ ഭാരതത്തിൻറെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ലോകം മുഴുവൻ ഉറ്റു നോക്കുന്ന നിലയിൽ എത്രയും പെട്ടെന്ന് എത്തിച്ചേരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറംകോട് ബിജു,ട്രഷറർ ആർ ഹരികൃഷ്ണൻ ,പി എസ് ശ്രീജിത്ത്,എ ജി കവിത തുടങ്ങിയവർ സംസാരിച്ചു.
Advertisement