കടുവ മൂന്ന് ആടുകളെ കൊന്നു

വയനാട്. മീനങ്ങാടി പഞ്ചായത്തിൽ രണ്ടിടങ്ങളിൽ കടുവ മൂന്ന് ആടുകളെ കൊന്നു. മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങൽ കുര്യന്‍റെയും അപ്പാട് കാഞ്ചിയുടെയും ആടുകളെയാണ് കടുവ കൊന്നത്. അപ്പാട് രാത്രി 11 നും മൈലമ്പാടിയില്‍‌ പുലര്‍ച്ചെയും ആണ് ആക്രമണം. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ നിരവധിയാളുകൾ കടുവയെ കണ്ടതായി പറയപ്പെടുന്നുണ്ട്. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Advertisement