ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച പ്രതി പിടിയിൽ

വർക്കല. ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച പ്രതി പിടിയിൽ.അഞ്ചുതെങ് സ്വദേശി സുബിൻ ആണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വർക്കല പോലീസ് പ്രതിയെ പിടികൂടിയത്.ഫെബ്രുവരി 19 മുതൽ മാർച്ച് 4 വരെയുള്ള ദിവസങ്ങളിൽ മദ്യം വാങ്ങാൻ എത്തിയ പ്രതി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മദ്യ കുപ്പികൾ മോഷ്ടിക്കുകയായിരുന്നു. 6000 രൂപയോളം വില വരുന്ന വിവിധ ബ്രാൻഡുകളിളുള്ള മദ്യമാണ് പ്രതി മോഷ്ടിച്ചത്.

Advertisement