ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് .കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഹോട്ടലിലെ തൊഴിലാളികളായ രണ്ട് പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ ബേബി എന്ന സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ സിറാജിന് നെഞ്ചിനും കൈക്കുമാണ് പൊള്ളലേറ്റത്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement