ചിന്നക്കനാലിൽ വീണ്ടും ജനവാസ മേഖലയില്‍ ചക്കക്കൊമ്പൻ

ഇടുക്കി .ചിന്നക്കനാലിൽ വീണ്ടും ജനവാസ മേഖലയിലിറങ്ങി ചക്കക്കൊമ്പൻ.ചിന്നക്കനാൽ സിംങ്ക്കണ്ടത്താണ് രാത്രി 9 മണിയോടുകൂടി ചക്കക്കൊമ്പൻ എത്തിയത്.രാത്രിയിൽ തുരുത്തി ഓടിക്കുവാൻ ശ്രമിച്ചെങ്കിലും ആന ജനവാസ മേഖലയിലേക്കും കൃഷിയിടത്തിലേക്കും നീങ്ങി.പുലർച്ചയോട് കൂടിയാണ് ആന മടങ്ങിയത്.കൃഷി വിളകൾ വ്യാപകമായി നശിപ്പിച്ചു.ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തി

Advertisement