പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന്‍ പിടിയില്‍, ദിവസങ്ങള്‍ക്കിടെ പിടിയിലായ രണ്ടാമത്തെ അധ്യാപകന്‍

Advertisement

മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന്‍ പിടിയില്‍. മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഉറുദു അധ്യാപകനായ മുണ്ടുപറമ്ബ് സ്വദേശി കുഞ്ഞിമൊയ്തീന്‍(52)ആണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കിടെ പിടിയിലായ രണ്ടാമത്തെ അധ്യാപകനാണിത്

പ്രതി 12 വര്‍ഷത്തോളമായി മലപ്പുറം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ ഉറുദു അധ്യാപകനാണ്. ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുഹമ്മദ് ബഷീര്‍

അതേസമയം 13കാരനെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ അറസ്റ്റിലായത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. അധ്യാപകനും വലിയാട് സ്വദേശിയും ആയ വലിയാട് ഷാഹിമഹല്‍വലിയപറമ്ബന്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (55) ആയിരുന്നു അന്ന് അറസ്റ്റില്‍ ആയത്.

2019 വര്‍ഷം മുതല്‍ 2022 ഡിസംബര്‍ മാസം 24 വരെയുള്ള കാലയളവില്‍ ബഷീര്‍ 13കാരനെ പലതവണകളായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കടത്തിക്കൊണ്ടുപോയി മലപ്പുറം ചെമ്മങ്കടവ് ബഷീറിന്റെ അയല്‍വാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് ആണ് പീഡനം നടത്തിയത്. കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണവും നല്‍കിയിട്ടുണ്ട്. കുട്ടിയോട് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് അന്ന് ബഷീര്‍ അറസ്റ്റിലായത്.

നടന്ന കാര്യങ്ങള്‍ കുട്ടി ക്ലാസ് ടീച്ചറോട് പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നടത്തുകയും ചെയ്തപ്പോഴാണ് ബഷീറിന്റെ ലൈംഗിക അതിക്രമങ്ങള്‍ അന്ന് പുറത്തുവന്നത്.

Advertisement