അതിഥി തൊഴിലാളിയുടെ മകളെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി

ഗോവയിൽ അതിഥി തൊഴിലാളിയുടെ മകളെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. അഞ്ചുവയസുകാരിയാണ് കൊല്ലപ്പെട്ടത്. സൗത്ത് ഗോവയിലെ വാസ്കോയിലാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഇരുപത് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി.

Advertisement