മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാർ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയില്ല, എസ് ജയ്ശങ്കർ

പൂണൈ. മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാർ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയില്ലെന്ന് വിമർശിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. തിരിച്ചടിക്കണം എന്ന പൊതുവികാരം ഉണ്ടായിട്ടും സർക്കാർ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം തടയുന്നതിൽ 2014ന് ശേഷമുള്ള വിദേശകാര്യനയം ഫലം കണ്ടു. ഭീകരർ നിയമം നോക്കാതെ ആക്രമിക്കുമ്പോൾ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. പുണെയിൽ യുവാക്കളുമായുള്ള സംവാദത്തിലാണ് എസ്.ജയ്ശങ്കറിന്റെ പരാമർശം.

Advertisement