മഞ്ഞക്കടമ്പില്‍ ഇനി കാവിക്കടമ്പില്‍, സജി എന്‍ഡിഎയില്‍ ചേക്കേറി

കോട്ടയം. യുഡിഎഫിൽ നിന്നും രാജിവച്ച സജീ മഞ്ഞക്കടമ്പിൽ എന്‍ഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചു . കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കും. പാർട്ടി പ്രഖ്യാപന വേദിയിൽ  നേരിട്ടെത്തി സജിയെയും കൂട്ടരെയും തുഷാർ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തു.


രാജിക്ക് പിന്നാലെ ബിജെപി അടക്കമുള്ള പാർട്ടികൾ സജി മഞ്ഞക്കടമ്പിലുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഒരു പാർട്ടിയിലും അംഗമാകാൻ സജി തയ്യാറായില്ല . കേരള കോൺഗ്രസുകാരനായി നിലകൊള്ളാൻ തീരുമാനിച്ചതോടെയാണ് പുതിയ പാർട്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത്. തുടർന്ന് അനുയായികളെ വിളിച്ചു കൂട്ടി കോട്ടയത്ത് വെച്ച് പ്രഖ്യാപനം

പുതിയ പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ എന്‍ഡിഎയ്ക്ക് ഒപ്പം ചേരാനാണ് തീരുമാനം . തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കും . പാർട്ടി പ്രഖ്യാപന വേദിയിൽ തുഷാർ നേരിട്ടെത്തുകയും ചെയ്തു.

സജി മഞ്ഞക്കടമ്പിൽ തന്നെയാണ് പുതിയ പാർട്ടിയുടെ ചെയർമാൻ . സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു .
സജിയെ എൽഡിഎഫ് പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെച്ച ഫോർമുല തൃപ്തികരമല്ലാതെ വന്നതോടെയാണ് എന്‍ഡിഎ യ്ക്ക് ഒപ്പം നിൽക്കാൻ സജി തീരുമാനിച്ചത്


Advertisement