കൊല്ലത്ത് എന്‍ഡിഎക്ക് കൃഷ്ണകുമാര്‍

കൊല്ലം. പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടന്‍ കൃഷ്ണകുമാര്‍. ബിജെപി നേതൃനിരയില്‍ വ്യക്തമായ ബന്ധമുള്ള ജി കൃഷ്ണകുമാറിനെ നേതൃത്വം തന്നെ നിശ്ചയിച്ചതായാണ് സൂചന.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫിനും എം മുകേഷ് എല്‍ഡിഎഫിനും വേണ്ടി കൊമ്പുകോര്‍ക്കുമ്പോള്‍ എന്‍ഡിഎയ്ക്കുവേണ്ടി ആര് എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. പ്രേമചന്ദ്രന് ഗുണകരമാകാന്‍ അത്രഗ്ളാമറുള്ളതാരത്തെ കൊല്ലത്തേക്ക് ബിജെപി അയക്കില്ല എന്നുവരെ പ്രചരണമുണ്ടായി. ഇതിനിടെ ബിഡിജെ എസ് സീറ്റ് വാങ്ങുമെന്ന് പോലും പ്രചരണം നടന്നു. എന്‍ഡിഎയ്ക്ക് വലിയ വോട്ടുശേഖരമുള്ള മണ്ഡലമാണ് കൊല്ലം.

ജി കൃഷ്ണൻകുമാര്‍ കൊല്ലത്ത് പുതുമുഖമാണെങ്കിലും യുവാക്കള്‍ക്കും വീട്ടമ്മമാര്‍ക്കും നടന്‍ എന്ന നിരയില്‍ സുപരിചിതന്‍ ആണ്. കൃഷ്ണകുമാറിന്‍റെ സ്ഥാനാര്‍ഥിത്വം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ചില കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് വേണ്ടി വന്‍തോതില്‍ പോസ്റ്റര്‍ അച്ചടിച്ചു തുടങ്ങി.

Advertisement