മഹാഗുരുവര്‍ഷം ജ്യോതിപ്രയാണം തിങ്കളാഴ്ച തുടങ്ങും

പന്മന. വിദ്യാധിരാജ ചട്ടമ്പി സ്വാമി മഹാസമാധിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മഹാഗുരു വര്‍ഷം 2024 29 മുതല്‍ മേയ് 9വരെ പന്മന ആശ്രമത്തില്‍ നടക്കും. 29ന് മരുത്വാമലയില്‍നിന്നും തിരുവനന്തപുരം അഭേദാശ്രമത്തിലേക്ക് ജ്യോതിപ്രയാണം, 30ന് അഭേദാശ്രമത്തില്‍ നിന്നും സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍നിന്നും കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠതീര്‍ത്ഥപാദാശ്രമത്തിലേക്ക് ജ്യോതിപ്രയാണം.വൈകിട്ട് 4.30ന് പന്മന ആശ്രമത്തിലേക്ക് ഘോഷയാത്ര.മേയ് ഒന്നിന് രാവിലെ 10.30ന് കേന്ദ്ര ഐടി വകുപ്പുമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കോലാപ്പൂര്‍ ശ്രീക്ഷേത്ര സിദ്ധഗിരിമഠാധിപതി സ്വാമി അദൃശ്യകാടസിദ്ധേശ്വര വിശിഷ്ടാതിഥിയായിരിക്കും ഒന്‍പതുവരെ വിശേഷ സമ്മേളനങ്ങളും അനുസ്മരണ പരിപാടികളും നടക്കും.

Advertisement