ചട്ടമ്പിസ്വാമികൾ ജ്ഞാനനവോത്‌ഥാനത്തിന്റെ മഹാഗുരു :കെ. സി. നാരായണൻ

Advertisement

പന്മന .വേദത്തെ ഇഴകീറി പരിശോധിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ നടത്തിയ ചിന്താവിപ്ലവം വലിയ പഠനവിഷയമാക്കേണ്ടതുണ്ടെന്ന് പ്രമുഖനിരൂപകൻ കെ. സി. നാരായണൻ. ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുസാഹിതിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴും വേദപഠനത്തിനു പല രീതിയിലുള്ള വിലക്കുകൾ നിലനിൽക്കുന്ന സന്ദർഭത്തിൽ നൂറു വർഷം മുമ്പ് ചട്ടമ്പിസ്വാമികൾ എഴുതിയ വേദാധികാരനിരൂപണം, ഏറ്റവും വലിയ വിപ്ലവം തന്നെയായിരുന്നു. അറിവ് മനുഷ്യാവകാശമാണ് എന്ന് മഹാഗുരു സ്ഥാപിച്ചത് വേദപ്രമാണങ്ങൾ കൊണ്ടു തന്നെയാണ്.പൗരോ ഹിത്യസമൂഹ ത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന അറിവുകളെ ജനാധിപത്യമാനവികതയുടെ ഭാഗമാക്കി മാറ്റുകയാണ് സ്വാമികൾ ചെയ്തത് സ്വാമിയുടെ രചനകൾ പലതും പഠിക്കപ്പെടാതിരിക്കുന്നത് അതിന്റെ ആഴവും പരപ്പും കൊണ്ടാണ്. അക്കാഡമിക് രംഗം സ്വാമിയുടെ സംഭാവനകളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും കെ. സി. നാരായണൻ ഓർമിപ്പിച്ചു.

Advertisement